മാരക ലഹരി ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
Sat, 18 Mar 2023

ശാസ്താംകോട്ട: മാരക ലഹരി ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. ശൂരനാട് തെക്ക് കിടങ്ങയം വടക്ക് കൃഷ്ണപുരി മഠത്തിൽ കൃഷ്ണപ്രസാദാണ് (25) 10 മി.ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ.ജി. അജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി പദാർഥങ്ങൾ പിടികൂടിയത്. പ്രതിക്കെതിരെ എൻ.ഡി.പി.എസ് പ്രകാരം കേസെടുത്തു.