വയനാട് ജില്ല വ്യാപാരി സുരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്തു

flkfr

കല്‍പ്പറ്റ ; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മററി നടപ്പാക്കുന്ന ജില്ല വ്യാപാരി സുരക്ഷ പദ്ധതി  വൈത്തിരി മേഖലതല ഉദ്ഘാടനം കല്‍പറ്റയില്‍ നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല പ്രസിഡന്റ് കെ.കെ.വാസുദേവന്‍ ഉദ്ഘാനം ചെയ്ത യോഗത്തില്‍ വെച്ച് ' വ്യാപാരി സുരക്ഷ പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചുസുരക്ഷ പദ്ധതി അംഗത്വ സര്‍ട്ടിഫിക്കറ്റിന്റെ വിതരണ ഉദ്ഘാടനം കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കോയം തൊടി മുജീബ് നടത്തി.

ജില്ലയിലെ മുഴുവന്‍ വ്യാപാരികളും കുടുംബാംഗങ്ങളും കടയിലെ ജീവനക്കാരും പരസ്പരം പങ്കാളികളായി പദ്ധതിയില്‍ ചേരുന്ന ഒരു അംഗത്തിന് ചികിത്സ സഹായങ്ങളും 5 ലക്ഷം രൂപ മരണനന്തര സഹായവും ലഭിക്കുന്നു ഒരു പദ്ധതിയാണിത്.പദ്ധതിയുടെ തുടക്കത്തില്‍ 5 ലക്ഷം കൊടുക്കുന്ന പദ്ധതി അംഗത്വ സംഖ്യ കൂടുന്ന മുറക്ക് 10 ലക്ഷമാക്കി വര്‍ദ്ധിപ്പിക്കും.പദ്ധതിയിലെ ഒരു അംഗം മരണപ്പെടുമ്പോള്‍ മറ്റ് അംഗങ്ങള്‍ 100 വിതം സംഭവന നല്‍കുന്ന മേല്‍ പദ്ധതി വരും വര്‍ഷങ്ങളില്‍ വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുമായി കൂടുതല്‍ അനുകുല്യങ്ങ അംഗങ്ങള്‍ക്ക് ലഭ്യമാക്കും.18 വയസ് മുതല്‍ 65 വയസ് വരെയുള്ള വ്യാപാരികളും സ്ഥാപനത്തിലെ ജീവനക്കാരും അംഗങ്ങളാകുന്ന പദ്ധതിയിലെ അംഗത്വം വ്യാപാരം നിര്‍ത്തിയാലും തുടരുമെന്നതാണ് ഈ പാദ്ധതിയുടെ പ്രത്യകത.

ജില്ലയിലെ ചെറുകിട വ്യാപാര സമുഹത്തിന്റെ സുരക്ഷയും കരുതലും ഉറപ്പാക്കുന്ന 'സുരക്ഷ ' പദ്ധതി 2023 ഏപ്രില്‍ 7 ന് ജില്ലയില്‍ നിലവില്‍ വരും. ജില്ല ജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗ്ഗീസ് സുരക്ഷ പദ്ധതി വിശദീകരിച്ചു.യുണിറ്റ് പ്രസിഡന്റ് ഇ. ഹൈദ്രു വിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കെ. ഉസ്മന്‍. ജോര്‍ജിന്‍ ടി ജോയ്, സി. വിവര്‍ഗീസ്,അഷ്‌റഫ് കൊട്ടാരം, എം. വി. സുരേന്ദ്രന്‍, നിസാര്‍ ദില്വേ, കെ.സുലൈമാന്‍,K. ഉസ്മാന്‍മാര്‍  അമ്മാറ,P. സലീം പാറമ്മല്‍, സി ഹംസ, P.നൂര്‍ഷ, ടെന്‍സി ജോണ്‍,K. കബീര്‍, P.ഡേവിഡ് ചെന്നലോട്,തുടങ്ങിയവര്‍ സംസാരിച്ചു .യുണിറ്റ് ജനറല്‍ സെക്രട്ടറിP. രന്‍ജിത്ത് സ്വാഗതവും ട്രഷറര്‍K. ജോണ്‍സണ്‍ നന്ദിയും പറഞ്ഞു

Share this story