കണ്ണൂർ പാനൂരിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ ജലപീരങ്കി പ്രയോഗം
Sep 22, 2020, 10:11 IST
തലശ്ശേരി : സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ പാനൂരിലെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
ബാരിക്കേഡിന് മുകളിൽ കയറി അതു തകര്‍ക്കാന്‍ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ഒരു യുവമോർച്ച പ്രവര്‍ത്തകന് പരിക്കേറ്റു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ശ്യാംരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ സ്മിന്‍തേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അരുണ്‍ കൈതപ്രം, മനോജ് പൊയിലൂര്‍, വി.പി സുരേന്ദ്രന്‍, രഘുനാഥ്, അഡ്വ. ഷിജിലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
tRootC1469263">.jpg)


