വോര്‍ക്കാടി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ssss
ssss


കാസർഗോഡ് :വോര്‍ക്കാടി ഗ്രാമ പഞ്ചായത്തിലെ വോര്‍ക്കാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം എ.കെ.എം അഷ്റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വികസന പാക്കേജ് അനുവദിച്ച 1.10 കോടി രൂപയും എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷവും പഞ്ചായത്ത്‌ ഫണ്ടിൽ നിന്നും 5 ലക്ഷവും ചിലവഴിച്ചിട്ടാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചര്‍ നിര്‍വ്വഹിച്ചു.

tRootC1469263">

വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. ഭാരതി അധ്യക്ഷത വഹിച്ചു. മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുന്ദരി ആര്‍.ഷെട്ടി, ജില്ലാ പഞ്ചായത്ത് അംഗം കമലാക്ഷി, വോര്‍ക്കാടി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാ വി. സമാനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മമതാ ഷെട്ടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജ്കുമാര്‍ ഷെട്ടി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം മൊയ്തീന്‍ കുഞ്ഞി തലേക്കി, വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇബ്രാഹിം ധര്‍മ്മനഗര്‍, ഖമറുന്നീസ മുസ്തഫ, ശിവ് രാജ് കുമാര്‍, അബ്ദുല്‍ ലത്തീഫ് കല്‍മിഞ്ച,

പത്മാവതി, ബി.എ.അബ്ദുല്‍ മജീദ്, ഡി.സീത, ഉമ്മര്‍ ബോര്‍ക്കള, ആശാലത, ഗീതാ ഭാസ്ക്കര്‍, മാലതി, മംഗല്‍പാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ശാന്റി, വോര്‍ക്കാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി. അനില്‍ കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഡി. ബൂബ,ജയരാമാ ബല്ലെംകൂടെല്‍, ഡി.എം.കെ. മുഹമ്മദ്, കെ. മുഹമ്മദ്, ജയപ്രകാശ് ഡിസോസ, ഡി. ഡൂമപ്പ ഷെട്ടി, ഷെരീഫ് പാവൂര്‍, പഞ്ചായത്ത് ആസൂത്രണ സമിതി ചെയര്‍മാന്‍ മുഹമ്മദ് മജല്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. വോര്‍ക്കാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് പാടി സ്വാഗതവും വോര്‍ക്കാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷൈന നന്ദിയും പറഞ്ഞു.

Tags