നവകേരള സദസ്സ് ; ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

fdsh
fdsh

കാസർകോട് :  മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നടത്തുന്ന നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം ട്രഷറി വകുപ്പിലെ ഡിജിറ്റല്‍ സേവനങ്ങള്‍ എന്ന വിഷയത്തില്‍ ജില്ലാ ട്രഷറി ഓഫീസ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. 

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്ലാസ് എ.ഡി.എം കെ.നവീന്‍ ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറി വകുപ്പ് ഡറക്ടര്‍ വി.സാജന്‍ ഓണ്‍ലൈന്‍ മുഖേന ക്ലാസെടുത്തു. ജില്ലാ അസിസ്റ്റന്റ് ട്രഷറി ഓഫീസര്‍ ഒ.ടി.ഗഫൂര്‍ മോഡറേറ്ററായി. ജൂനിയര്‍ സൂപ്രണ്ടുമാരായ സി.എച്ച്.ഷാജി, സുജ ദാമോദര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ അസിസ്റ്റന്റ് ട്രഷറി ഓഫീസര്‍ പി.റോജി മാത്യു സ്വാഗതവും സീനിയര്‍ സൂപ്രണ്ട് വി.അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. ഡി.ഡി.ഒമാര്‍, പെന്‍ഷന്‍കാര്‍, മറ്റ് ഇടപാടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
 

tRootC1469263">

Tags