പഠനോത്സവം ഉദ്ഘാടനം ചെയ്തു
Fri, 17 Mar 2023

മലപ്പുറം ; വടക്കേമണ്ണ ജി എല്‍ പി സ്‌കൂള്‍ പഠനോത്സവം വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു. പഠന രംഗത്തെ വ്യത്യസ്തമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്. ചടങ്ങില്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സി എച്ച് റഫീഖ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിനി ടീച്ചര്‍, അധ്യാപകരായ ശിഹാബ് , എം ടിഎ പ്രസിഡന്റ് നുസ്‌റത്ത് എന്നിവര്‍ പങ്കെടുത്തു.