വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം; മധ്യവയസ്കൻ പോലീസ് പിടിയിൽ
Mon, 13 Mar 2023

പള്ളിക്കത്തോട്: വീട്ടമ്മയെ ശല്യം ചെയ്തയാൾ പോലീസിന്റെ പിടിയിൽ. വാഴൂർ മൈലാട്പാറ സ്വദേശി വർഗീസിനെയാണ്(60) പള്ളിക്കത്തോട് പൊലീസ് പിടികൂടിയത്. ഇയാൾ കഴിഞ്ഞ കുറച്ചുനാളുകളായി വീട്ടമ്മയെ ശല്യം ചെയ്ത്വരികയായിരുന്നു.
കഴിഞ്ഞദിവസം രാത്രിയിൽ ഇയാൾ വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ഇവർ പരാതി നൽകുകയായിരുന്നു. പള്ളിക്കത്തോട് എസ്എച്ച്ഒ ഇ. അജീവിന്റെ നേതൃത്വത്തിൽ എസ്ഐ രാജു, സി.പി.ഒമാരായ ടി. മധു, ശ്രീജിത്ത്, രഞ്ജിത്, അനീഷ് തുടങ്ങിയവരടങ്ങുന്ന പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.