നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് സെമിനാർ സംഘടിപ്പിച്ചു

bnldhgfc

തിരുവനന്തപുരം : നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, തിരുവനന്തപുരം റീജിയൺ സ്റ്റാറ്റിസ്റ്റിക്കൽ സിസ്റ്റത്തെപ്പറ്റിയുള്ള അവബോധം, ഫീൽഡ് സർവ്വേകൾ, വിദ്യാർത്ഥികളുടെ തൊഴിൽ സാദ്ധ്യത തുടങ്ങിയ വിഷയങ്ങളിൽ സെമിനാർ  സംഘടിപ്പിച്ചു. തിരുവനന്തപുരത്തു നടന്ന  സെമിനാർ  ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശ്രീമതി സുനിതാ ഭാസ്കർ  ഉദ്‌ഘാടനം  ചെയ്തു.   നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. രശ്മി കെ.വി. നയിച്ച ഒരു ക്വിസ് മത്സരവും നടന്നു.

തിരുവനന്തപുരം വിമൺസ് കോളേജ്, കാര്യവട്ടം യൂണിവേർസിറ്റി ക്യാംപസ് , മാർ ഇവാനിയോസ്  കോളേജുകളിലെ ടീമുകൾ  യഥാക്രമം ഒന്ന് , രണ്ട് , മൂന്ന് എന്നീ സ്ഥാനങ്ങളിലെ ട്രോഫികൾ കരസ്ഥമാക്കി.  മാർ ഇവാനിയോസ് കോളേജിലെ മാത്തമാറ്റിക്ക്സ് & സ്റ്റാറ്റിസ്റ്റിക് സ് വിഭാഗം മേധാവി റവറന്റ് ജിജി തോമസ് സ്വാഗതവും  പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജിജിമോൻ തോമസ്  അദ്ധ്യക്ഷവും വഹിച്ചു. ഡയറക്റ്ററേറ്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിലെ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ അനീഷ് മുഖ്യപ്രഭാഷണം നടത്തി. നാലാഞ്ചിറ വാർഡ് കൗൺസിലർ ശ്രീ ജോൺസൺ ജോസഫ് ആശംസ പ്രസംഗം ചെയ്തു. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിലെ സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ  ഓഫീസർ ശ്രീ.പി. സന്തോഷ് കൃതജ്ഞതയും രേഖപ്പെടുത്തി.

Share this story