സ്ക്കൂൾ വാർഷികവും യാത്രയയപ്പും നടത്തി

fgdtrdefh

കൽപ്പറ്റ:  പുൽപ്പാറ അസ്ഹർ  എൽ പി സ്കൂൾ വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപിക  ഷെർലി ജോർജിന് യാത്രയയപ്പും സംഘടിപ്പിച്ചു. സ്വാഗതം നിഷ എം ഡി (സീനിയർ അധ്യാപിക )നിർവഹിച്ചു. കൽപ്പറ്റ നഗരസഭ ചെയർമാൻ  കെയംതൊടി  മുജീബ് ഉദ്ഘാടനം ചെയ്തു കൽപറ്റ നഗര സഭവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ ശിവരാമൻ അധ്യക്ഷത വഹിച്ചു.  വി മോഹനൻ (എ.ഇ ഒ വൈത്തിരി )മികച്ച വിദ്യാർത്ഥികളെ ആദരിച്ചു.  

ശ്യാമള (കൗൺസിലർ )  ഡി രാജൻ വിദ്യാലയ വികസന സമിതി ചെയർമാൻ വാർഡ് കൗൺസിലർ. പി.ടി.എ പ്രസിഡണ്ട് സതീഷ് കുമാർ , സൗമ്യ (എം പി ടി പ്രസിഡന്റ് ) അധ്യാപകരായ വിജയലക്ഷ്മി  സന്ധ്യ പൂർവ്വ വിദ്യാർഥി പ്രതിനിധി ജസീൽ, മാസ്റ്റർ ആഗ്നേയ് സതീഷ് (സ്കൂൾ ലീഡർ) എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാലയത്തിൽ നിന്നും വിരമിച്ച അധ്യാപകരെ പൂർവ വിദ്യാർത്ഥികൾ ആദരിച്ചു.  അബ്ദുൽ ബാസിത് ( സ്റ്റാഫ് സെക്രട്ടറി) നന്ദി അറിയിച്ചു തുടർന്ന് കുട്ടികളുടെ കലാ വിരുന്ന്  അരങ്ങേറി അതോടൊപ്പം ചെമ്പ്ര പീക്ക് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച  ഗാനമേളയും ഉണ്ടായിരുന്നു

Share this story