സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

fghjk

മലപ്പുറം : പട്ടർ കടവ് വിദ്യാനഗർ പബ്ലിക് സ്കൂളിൻറെ ഇരുപതാമത് വാർഷികാഘോഷം വർണ്ണാഭമായ പരിപാടികളോട് കൂടി നടന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫൈസൽ വി പി സ്വാഗതം പറയുകയും MECTചെയർമാൻ ശൈക്ക് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിക്കുകയും ചെയ്തു.

മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി, പ്രശസ്ത ഗായകൻ ബാസിൽ ബഷീർ എന്നിവർ മുഖ്യാതിഥികളായി എത്തി. മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് സമ്മാനദാനവും ഇതോടൊപ്പം യുകെജി കുരുന്നുകളുടെ ഗ്രാജുവേഷൻ സെറിമണിയും നടന്നു. സ്കൂൾ മാനേജർ ഇബ്രാഹിം ഹെഡ്മിസ്ട്രസ് അമീറ പ്രോഗ്രാം കൺവീനർ സുജാത എന്നിവർ ചടങ്ങിൽ സംസാരിക്കുകയും വൈസ് പ്രിൻസിപ്പൽ റഹഷി മോൾ കെപി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Share this story