ബി.ജെ.പി. പട്ടികജാതി മോര്‍ച്ച മേഖല സമ്മേളനം നടത്തി

ബി.ജെ.പി. പട്ടികജാതി മോര്‍ച്ച മേഖല സമ്മേളനം നടത്തി
'മലപ്പുറം ജില്ലയില്‍ അരീക്കോട് വെച്ച് പട്ടികജാതി മോര്‍ച്ച മേഖല സമ്മേളനം എസ് സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.സി.ശങ്കരന്റെ അദ്ധ്യക്ഷതയില്‍ ബി.ജെ.പി.മലപ്പുറം ജില്ലാ പ്രസിഡന്റ് രവിതേലത്ത് ഉല്‍ഘാടനം ചെയ്തു.ഉല്‍ഘാടന പ്രസംഗത്തില്‍ എല്ലാ പട്ടികജാതി കോളനികളിലും യൂണിറ്റ് ഉണ്ടാക്കുകയും നരേന്ദ്ര മോഡി സര്‍ക്കാറിന്റെ പദ്ധതികളും അവരെ ധരിപ്പിക്കുകയും കേരത്തിലെ പട്ടികജാതി പീഢങ്ങളും അവര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ വകമാറ്റി ചെലവാക്കുന്നതും കോളനി യൂണിറ്റില്‍ കൂടി അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് എസ് സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.വി.ദിവാകരന്‍, ബി.ജെ.പി.ജില്ല ട്രഷര്‍ അഡ്വ.കെ.പി. ബാബുരാജ്, ടര മോര്‍ച്ച ജനറല്‍ സെക്രട്ടറിമാരായ കാവനൂര്‍ ശങ്കരന്‍ ,വാസു കോട്ടപ്പുറം, വൈസ് പ്രസിഡന്റുമാരായ വെള്ളിലസുബ്രഹ്മണ്യന്‍, അയ്യപ്പന്‍ പാണ്ടിക്കാട്, സെക്രട്ടറിമാരായ സുബ്രഹ്മണ്യന്‍ മഞ്ചേരി ,വേലായുധന്‍ നിലമ്പൂര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം എ.പി.ഉണ്ണി, ഏറനാട് മണ്ഡലം പ്രസിഡന്റ് ഷാജു പറമ്പില്‍ എടവണ്ണ മണ്ഡലം പ്രസിഡന്റ് കെ.രാജന്‍, ടി.പി.സുകുമാരന്‍ 'ജിഷ ശിവദാസന്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.