സരയൂ റസിഡന്‍റ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു
നരിയാപുരം : വള്ളിക്കോട് പഞ്ചായത്തിലെ ആദ്യ റസിഡന്‍സ് അസോസിയേഷനായ "സരയൂ റസിഡന്‍സ് അസോസിയേഷന്‍" ഉദ്ഘാടനം നരിയാപുരം സരയൂനഗറില്‍ നടന്നു. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. റസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആര്‍. മുരളീധരന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സെക്രട്ടറി ആമ്പല്ലൂര്‍ ഹരികുമാര്‍ സ്വാഗതം ആശംസിക്കുകയും ജില്ലാ പഞ്ചായത്ത് മെമ്പര്‍ റോബിന്‍ പീറ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ നീതു ചാര്‍ളി, വാര്‍ഡ് മെമ്പര്‍മാരായ എം.പി. ജോസ്, ആതിര മഹേഷ്, പത്മാ ബാലന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും രക്ഷാധികാരി കേണല്‍ ഉണ്ണികൃഷ്ണന്‍ നായര്‍,
tRootC1469263">ഓഡിറ്റര്‍ ശശിധരന്‍ നായര്‍ ട്രഷറാര്‍ തോമസ് സ്കറിയ, വൈസ് പ്രസിഡന്‍റ് ഉല്ലാസ്, ജോയിന്‍റ് സെക്രട്ടറി രവീന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു. കമ്മറ്റി അംഗം ലീല എ.കെ.യുടെ കൃതജ്ഞതയോടുകൂടി യോഗം അവസാനിച്ചു.തുടര്‍ന്ന് നടന്ന കലാസന്ധ്യയില്‍ റസിഡന്‍റ്സ് അസോസിയേഷ നിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും സംസ്ഥാന ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് സുനില്‍വിശ്വം പന്തളം അവതരിപ്പിച്ച പാട്ടും പറച്ചിലും എന്ന വണ്‍മാന്‍സ്കിപ്റ്റും നടന്നു. കൂട്ടായ്മയുടെ ഭാഗമായ അത്താഴവിരുന്നോടുകൂടി പരിപാടികള്‍ സമാപിച്ചു.
.jpg)


