രാവണേശ്വരം സ്‌ക്കൂളില്‍ പയര്‍ വിളവെടുപ്പ് നടത്തി

gf
gf

കാസർകോട് :  രാവണേശ്വരം ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ എന്‍എസ്എസ്, പരിസ്ഥിതി ക്ലബ്ബ്, കാര്‍ഷിക ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. ലഭിച്ച വിഭവങ്ങള്‍ സ്‌ക്കൂള്‍ ഉച്ചഭക്ഷണ പരിപാടിയിലേക്ക് നല്‍കി. ചടങ്ങില്‍ പിടിഎ പ്രസിഡന്റ് എം. സുനിത അധ്യക്ഷത വഹിച്ചു.

tRootC1469263">

 പ്രിന്‍സിപ്പാള്‍ കെ.ജയചന്ദ്രന്‍ ഉല്‍പ്പന്ന കൈമാറ്റം നടത്തി. സീനിയര്‍ അധ്യാപകരായ കെ .രാജി, ബി. പ്രേമ, വി.കെ പ്രിയ, പാചക തൊഴിലാളി വിനീത എന്നിവര്‍ പങ്കെടുത്തു. പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ വി. രാജി  സ്വാഗതം പറഞ്ഞു.
 

Tags