മെയ്‌ 21 രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും ഭീകര വിരുദ്ധ പ്രതിജ്ഞയും എടുത്തു

google news
hgfj

കൽപ്പറ്റ : 32 വർഷം മുമ്പ് ഇന്ത്യ എന്ന മഹാ സാമ്രാജ്യത്തിനെ സാങ്കേതികവിദ്യയെന്ന സ്വപ്ന പദ്ധതികളിലൂടെ പിച്ചവെച്ചു നടക്കുവാൻ പഠിപ്പിച്ച അടിത്തറ ഉറപ്പിക്കുകയും ചെയ്ത പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തോടാനുബന്ധിച്ചു ഭീകരവിരുദ്ധ പ്രതിജ്ഞയെടുക്കലും  പുഷ്പാർച്ചനയും നടത്തി. 

രക്തസാക്ഷിത്വ ദിനാചരണ പരിപാടി കെപിസിസി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു  . മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായിരുന്നു. പി വിനോദ് കുമാർ, കാരിയാടൻ ആലി, സെബാസ്റ്റ്യൻ കൽപ്പറ്റ, കെ ശശികുമാർ, ഹർഷൽ കോന്നാടൻ, ഡിന്റോ ജോസ്, പി ആർ ബിന്ദു, അർജുൻ ദാസ്, വി നൗഷാദ്, സുബൈർ ഓണിവയൽ, ഷബ്നാസ് തന്നാണി, മുഹമ്മദ് ഫെബിൻ ഷൈജൽ ബൈപ്പാസ് തുടങ്ങിയവർ സംസാരിച്ചു.

Tags