സിപിഐ ജനസദസ്സ് നടത്തി

മലപ്പുറം : കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ, അദാനി ഗ്രൂപ്പിന്റെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കുക, ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുക,പ്രദേശിക വികസനം ഉറപ്പ് വരുത്തുക. എന്നീ മുദ്രാവാക്യ ങ്ങളുയര്‍ത്തികൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മലപ്പുറം ലോക്കല്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേല്‍മുറിആലത്തൂര്‍ പടിയില്‍ സംഘടിപ്പിച്ച ജനസദസ്സ് സി പി ഐ ജില്ലാ സെക്രട്ടറിപി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ലോക്കല്‍ സെക്രട്ടറി ഷംസു കാട്ടുങ്ങല്‍ അധ്യക്ഷത വഹിച്ചു എ. ഐ. വൈ. എഫ്.മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ.ഷഫീര്‍ കിഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി.എച്ച്. നൗഷാദ് ,മലപ്പുറം മണ്ഡലം സെക്രട്ടറി അഡ്വ. മുസ്തഫ കുത്രാടന്‍, ജില്ലാ കമ്മിറ്റിയംഗം എച്ച്്്.വിന്‍സെന്റ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എം കെ പ്രദീപ് മേനേന്‍, പാലോളി നാസര്‍, പി. എം. ആശിഷ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സുധീര്‍ നെച്ചിക്കാടന്‍ സ്വാഗതവും ബഷീര്‍ മേല്‍മുറി നന്ദിയും പറഞ്ഞു