കാഞ്ഞങ്ങാട് നഗരസഭയിലെ വിദ്യാലയങ്ങള്‍ക്ക് പെന്‍ഫ്രണ്ട് ബോക്സ് നല്‍കി

നവകേരളത്തിന് ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞങ്ങാട് നഗരസഭയിലെ വിദ്യാലയങ്ങള്‍ക്ക് പെന്‍ഫ്രണ്ട് ബോക്സ് നല്‍കി.2022-23 വാര്‍ഷിക പദ്ധതിയില്‍ അമ്പതിനായിരം രൂപ വകയിരുത്തിയാണ് നഗരസഭയിലെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും ബോക്സ് സ്ഥാപിച്ചത്. ബല്ലാ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകള്‍ ഇനി മുതല്‍ വിദ്യാലയങ്ങളില്‍ സ്ഥാപിച്ച പെന്‍ബോക്സുകളില്‍ നിക്ഷേപിച്ച് ഹരിത കര്‍മ്മസേന മുഖേന ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. പ്രിന്‍സിപ്പാള്‍ അരവിന്ദാക്ഷന്‍ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ലത അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി.മായാകുമാരി, കൗണ്‍സിലര്‍മായാ ടി.വി.സുജിത് കുമാര്‍, എന്‍. ഇന്ദിര, കെ.വി.സുശീല, പ്രധാനാദ്ധ്യാപിക ശുഭലക്ഷ്മി, എച്ച്.എസ് ഷൈന്‍ പി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.