നവകേരള സദസ്സ്: ഒരുക്കങ്ങള്‍ വിലയിരുത്തി

google news
ssss

മാനന്തവാടി : മാനന്തവാടി മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്ന മാനന്തവാടി ജി.വി.എച്ച്.എസ് സ്‌കൂള്‍ മൈതാനത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പോലീസ് മേധാവി പദം സിംഗ് എന്നിവര്‍ സന്ദര്‍ശിച്ചു.സദസ്സിന്റെ മുന്നോടിയായി ഒരുങ്ങുന്ന  പന്തലിന്റെ നിര്‍മ്മാണ പുരോഗതി സുരക്ഷാ ക്രമീകരണങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, ക്രമീകരണങ്ങള്‍ തുടങ്ങിയവ എം.എല്‍.എ അടങ്ങുന്ന സംഘം  വിലയിരുത്തി. സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ എം.എല്‍.എ യോടൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന  നവകേരള സദസ് സംഘാടനവുമായി ബന്ധപ്പെട്ട് മാനന്തവാടിയില്‍ ഒ.ആര്‍ കേളു എം.എല്‍.എയുടെ അധ്യക്ഷതയില്‍  അവലോകന യോഗം ചേര്‍ന്നു. മാനന്തവാടി  മണ്ഡലത്തിലെ നവകേരള സദസ്സ് വിജയകരമായി നടത്തുന്നതിന്റെ ഭാഗമായി നടത്തുന്ന  മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം ചര്‍ച്ച ചെയ്തു. നവകേരള സദസ്സിന് മുന്നോടിയായി നടത്തുന്ന കലാപരിപാടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.  സദസ്സില്‍  പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. യോഗത്തില്‍  സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുധി രാധാകൃഷ്ണന്‍, പി.എം ആസ്യ, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, വിവിധ വകുപ്പ് മേധാവികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു

Tags