ന്യൂനപക്ഷ സ്കോളർഷിപ്പ് : ഇടത്പക്ഷ സർക്കാറിന്റെ കാപട്യം തുറന്ന്കാണിക്കുക : ശിഹാബ് പൂക്കോട്ടൂർ

fdgfgdhvf


വൈലത്തൂർ: ന്യൂനപക്ഷ സ്കോളർഷിപ്പിൽ ഒരു രൂപ പോലും ചെലവഹിക്കാതെ ഇടത് സർക്കാർ നടത്തുന്ന ന്യൂനപക്ഷ സ്നേഹം മുസ്ലിങ്ങളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളോടുള്ള കടുത്ത വഞ്ചനയാണ്. ആ വഞ്ചനയെ തുറന്ന് കാണിക്കപ്പെടണമെന്നും കേരളത്തിൽ തുടന്നുകൊണ്ടിരിക്കുന്ന പിണറായി സർക്കാറിന്റെ ഇസ്‌ലാമോഫോബിക്ക് അജണ്ടകളെ ചെറുത്തു തോൽപ്പിക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ.

ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ അട്ടിമറിച്ച ഇടത് സർക്കാരിന്റെ വഞ്ചനക്കെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ന്യൂനപക്ഷ ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും മറ്റും തടഞ്ഞ് വെക്കുന്ന സർക്കാർ നിലപാട് മാറ്റുന്നത് വരെ സമര രംഗത്ത് സോളിഡാരിറ്റി യൂത്ത് മൂവ് മെന്റ് ഉണ്ടാകുമെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി പറഞ്ഞു.  സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. പി പി അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു.

എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ജി.ഐ.ഒ സംസ്ഥാന സമിതി അംഗം ജൽവ മെഹർ, വിസ്‌ഡം യൂത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് യാസിർ ചെമ്പ്ര,  ഐ.എസ്.എം മലപ്പുറം ജില്ലാ ട്രഷറർ നജീബ് കുറകത്താണി, ഐ.എസ്.എം മലപ്പുറം വെസ്റ്റ് വൈസ് പ്രസിഡന്റ ഹബീബ് റഹ്‌മാൻ, ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് ജംഷീർ അബൂബക്കർ, എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് തഹ്‌സീൻ മമ്പാട് എന്നിവർ സംസാരിച്ചു.
സോളിഡാരിറ്റി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ എൻ സ്വാഗതവും സെക്രട്ടറി സാബിക് വെട്ടം നന്ദിയും പറഞ്ഞു.

Share this story