മലപ്പുറം ബേട്ടീ ബചാവോ ബേട്ടി പഠാവോ ബോധവല്‍ക്കരണ പരിപാടി സമാപിച്ചു

fGg

മലപ്പുറം :  കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ മഞ്ചേരിയില്‍ സംഘടിപ്പിച്ച ത്രിദിന ബേട്ടീ ബചാവോ ബേട്ടി പഠാവോ ബോധവല്‍ക്കരണ പരിപാടികള്‍ സമാപിച്ചു. സമാപന ദിനത്തില്‍ വനിതകള്‍ക്കായി നടത്തിയ സാമ്പത്തിക സാക്ഷരതാ ശില്‍പശാല മലപ്പുറം അര്‍ബന്‍ സിഡിപിഒ എ റീന ഉദ്ഘാടനം ചെയ്തു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി അധ്യക്ഷത വഹിച്ചു. 

സാമ്പത്തിക സാക്ഷരതാ കോര്‍ഡിനേറ്റര്‍മാരായ മുഹമ്മദ് സയ്യിദ് ഫൈസല്‍, വാസുദേവന്‍ ക്ലാസുകള്‍ നയിച്ചു. ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ. റോഷ്ണിയും സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ക്ലാസ് എം സ്മിതിയും നയിച്ചു. വിവിധ പ്രദര്‍ശനങ്ങള്‍, മല്‍സരങ്ങള്‍, സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍, ഐസിഡിഎസ് എന്നിവര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ തുടങ്ങിയവയും നടന്നു. ഐസിഡിഎസ് മലപ്പുറം അര്‍ബന്‍ പ്രൊജക്ടുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
 

Share this story