കുമ്പള ഗ്രാമ പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
May 24, 2023, 18:30 IST

കാസർഗോഡ് : കുമ്പള ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി.താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ബി.എ.റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സബൂറ, ആയിഷത്ത് നെസീമ, പഞ്ചായത്തംഗങ്ങളായ കൗലത്ത് ബീബി, അന്‍വര്‍ ഹുസൈന്‍, വിവേക്, അജയ്, രവി രാജ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജിഷ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി.ഗീതാ കുമാരി നന്ദിയും പറഞ്ഞു.