കുംബഡാജെ ഗ്രാമ പഞ്ചായത്ത് ഓഫീസ് പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു

google news
ssss

കാസർഗോഡ് : കുംബഡാജെ ഗ്രാമ പഞ്ചായത്ത് ഓഫീസിനായി പുതുക്കി പണിത കവാടത്തിന്റെ ഉദ്ഘാടനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസോളിഗെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എലിസബത്ത് ക്രാസ്ത, വികസന കാര്യ  സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എം.അബ്ദുല്‍ റസാഖ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ഖദീജ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജ്ഞീവ ഷെട്ടി, മെമ്പര്‍മാരായ മുംതാസ്, കൃഷ്ണ ശര്‍മ്മ, സുനിത ജെ റൈ, സുന്ദര മവ്വാര്‍, എം.മീനാക്ഷി, പി.ആയിശത്ത് മാഷിദ, സെക്രട്ടറി കെ. ഹരീഷ്, എ.ഇ.അഖില്‍ ഷാബു സംബന്ധിച്ചു.

Tags