കുടുംബശ്രീ രജതജൂബിലി വാര്‍ഷികം വ്യത്യസ്തമായി ആഘോഷിച്ച് മലപ്പുറം നഗരസഭ സി.ഡി.എസ്

google news
fgj

മലപ്പുറം : കുടുംബശ്രീ പ്രസ്ഥാനം പിറവിയെടുത്തിട്ട് 25 വര്‍ഷമായത്തിന്‍റെ രജതജൂബിലി വാര്‍ഷികാഘോഷം വ്യത്യസ്തമായ പരിപാടികളോടെ മലപ്പുറം നഗരസഭ സി.ഡി.എസ് -1 പ്രവര്‍ത്തകര്‍ ആഘോഷിച്ചു. സമൂഹത്തില്‍ നിന്ന്‍ ഒറ്റപെട്ട് വൃദ്ധസദനങ്ങളില്‍ കഴിയുന്ന വയോജനങ്ങളെ ചേര്‍ത്ത് പിടിച്ചുകൊണ്ടാണ് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.ഇതിന്‍റെ ഭാഗമായി  കാവുങ്ങളില്‍ പ്രവത്തിക്കുന്ന നവജീവന്‍ വൃദ്ധസദനത്തില്‍ വെച്ച് 
അന്തേവാസികള്‍ക്ക് ഭക്ഷ്യ വിരുന്നും കലാപരിപാടികളും സംഘടിപ്പിച്ചു. 

തുടര്‍ന്ന്‍ 1998 ല്‍ കുടുംബശ്രീ പ്രസ്ഥാനം അന്നത്തെ പ്രധാന മന്ത്രി ശ്രീ അടല്‍ ബിഹാരി വാജ്പേയ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത കോട്ടക്കുന്നില്‍ സി.ഡി.എസ് - 1 പ്രവര്‍ത്തകര്‍ ഒത്തു ചേരുകയും  ആദ്യകാല കുടുംബശ്രീ പ്രവര്‍ത്തകര്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു.  നഗരസഭ ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ മറിയുമ്മ ശരീഫ്  കോണോതൊടി ചടങ്ങിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. 25 വര്‍ഷങ്ങളെ പ്രതിനിധീകരിച്ചു 25 ദീപം തെളിയിച്ചു. സി.ഡി.എസ് - 1 ചെയര്‍പേഴ്സന്‍ അനുജ ദേവി വി.എ അധ്യക്ഷം വഹിച്ചു. 

കൌണ്‍സിലര്‍മാരായ ഷബീര്‍ പി.എസ് എ, ജംഷീന ഉരുണിയന്‍, നഗരസഭ ആരോഗ്യ വിഭാഗം മേധാവി ബാലസുബ്രമണ്ണ്യന്‍ വി.സി, നവജീവന്‍ ഭാരവാഹികളായ സുജ മാധവി, പുഷ്പലത, സി.ഡി.എസ് -1 അംഗങ്ങളായ നുസ് റത്ത് എന്‍, പ്രഭ സി, മായ കെ.പി, സുജാത സി, ആയിഷാബി പി, വിലാസിനി കെ, ബീന, പ്രിയ എ വിലാസിനി കെ.കെ, ജാസ്മിന്‍ പികെ, എന്‍.യു.എല്‍ എം മാനേജര്‍ സുനില്‍ പികെ, കമ്മ്യുണിറ്റി കൌണ്‍സിലര്‍ നൗഷിദ ഒ.കെ, സി.ഡി.എസ് -1 അക്കൗണ്ടന്‍റ് നവാസ് ടി, എ.ഡി.എസ് അംഗങ്ങള്‍  തുടങ്ങിയവര്‍ പങ്കെടുത്തു
 

Tags