നവ കേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീ മൈലാഞ്ചിയിടല്‍ മത്സരം നടത്തി

google news
SSSS

കാസർഗോഡ് : നവ കേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കായി നടത്തിയ ജില്ലാതല മൈലാഞ്ചിയിടല്‍ മത്സരം ശ്രദ്ധേയമായി. വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള 25 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളെയും നവ കേരള സദസ്സിനൊപ്പം അണിനിരത്തുക എന്ന ഉദ്ദേശത്തോടെയാണ് മൈലാഞ്ചി ഫസ്റ്റ് നടത്തിയത്.

കളക്ടറേറ്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ അദ്ധ്യക്ഷനായി. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി.എച്ച്.ഇക്ബാല്‍, ജില്ലാ മിഷന്‍ അംഗങ്ങളായ ഇ.ഷിബി, എം.രേഷ്മ, യദുരാജ്, എം.റനിഷ തുടങ്ങിയവര്‍ സംസാരിച്ചു. മത്സരത്തില്‍ പള്ളിക്കര പഞ്ചായത്തിലെ തന്‍സാ ശൈഖ്, അഫ്രീന്‍ ബാനു എന്നിവര്‍ ഒന്നാം സ്ഥാനവും, ചെങ്കള പഞ്ചായത്തിലെ സുഹൈല, മുംതാസ് എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
 

Tags