കെ പി എസ് ടി എ വഴിയോരക്കോടതി നടത്തി

സുല്‍ത്താന്‍ ബത്തേരി: വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്‌നങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ കെ.പി.എസ്.ടി.എ റവന്യൂ ജില്ല കമ്മറ്റി സംഘടിപ്പിച്ച വഴിയോര കോടതി കെ.പി .സി.സി.ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം ഉദ്ഘാടനം ചെയ്തു. അധ്യാപകരെയും, വിദ്യാര്‍ത്ഥികളെയും ഒരു പോലെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ തുടരുന്ന അലംഭാവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി യുടെ തുക വര്‍ധിപ്പിക്കാനോ, യൂണിഫോം സമയബന്ധിതമായി വിതരണം ചെയ്യാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയത്തിന്റെ തുക ഇതുവരെ വിതരണം ചെയ്തിട്ടില്ല.ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷനായിരുന്നു. പി. എസ്. ഗിരീഷ് കുമാര്‍, ടി.എന്‍ സജിന്‍, കെ.ജി.ജോണ്‍സണ്‍, കെ.അശോകന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, ബിജു മാത്യു, ജോണ്‍സന്‍ ഡിസില്‍വ, കെ.എസ്.മനോജ് കുമാര്‍, എം.ഒ.ചെറിയാന്‍,ജിജോ കുര്യാക്കോസ്, പി.മുരളീദാസ് എന്നിവര്‍ പ്രസംഗിച്ചു.