കോഴിക്കോട് സ്വകാര്യ ബസ് ബൈക്കില്‍ തട്ടി തലകീഴായി മറിഞ്ഞു : ഒരാള്‍ മരിച്ചു

fhhf


കോഴിക്കോട് : മാവൂരില്‍ സ്വകാര്യ ബസ് ബൈക്കില്‍ തട്ടി തലകീഴായി മറിഞ്ഞു. അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.കോഴിക്കോട് നിന്നും അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സാണ് ഇലക്ട്രിക് സ്‌കൂട്ടറിന് തട്ടി തല കീഴായി മറിഞ്ഞത്. സ്‌കൂട്ടറിനെ ഇടിച്ചിട്ട ബസ്സ് പാടത്തേക്ക് മറിയുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ അപകടത്തില്‍ മരണപ്പെട്ടു. മാവൂര്‍ സ്വദേശി അര്‍ജ്ജുന്‍ സുധീറാണ് മരിച്ചത്. 14 യാത്രക്കാരാണ് ബസ്സില്‍ ഉണ്ടായിരുന്നത്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. മാവൂര്‍ പൊലീസും മുക്കം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് ബസ്സില്‍ ഉള്ളവരെ രക്ഷപ്പെടുത്തിയത്. ബസ്സില്‍ യാത്രക്കാര്‍ കുറവായത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.

Share this story