കഴിഞ്ഞുപോയത് ആനുകൂല്യ നിഷേധത്തിന്റെ എഴാണ്ടുകള്‍:കേരള എന്‍.ജി.ഒ അസോസിയേഷന്‍

കല്‍പ്പറ്റ: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സംസ്ഥാന ജീവനക്കാരെ സംബന്ധിച്ചിടത്തോളം ആനുകൂല്യ നിഷേധങ്ങളുടെ കറുത്ത എഴു വര്‍ഷങ്ങളാണ് പൂര്‍ത്തിയായിട്ടുള്ളതെന്നും ഒന്നാം പിണറായി സര്‍ക്കാര്‍ മാതൃകയില്‍ ആനുകൂല്യ നിഷേധങ്ങള്‍ തുടരുകയാണെന്നും ആരോപിച്ച് കേരള എന്‍.ജി.ഒ അസോസിയേഷന്‍. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ കളക്ടറേറ്റിനു മുന്നില്‍ താക്കീത് എന്ന പേരില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി.
ജില്ലാ ട്രഷറര്‍ കെ.ടി ഷാജി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.കുടിശ്ശികയായ പതിനഞ്ച് ശതമാനം ക്ഷാമബത്ത, ലീവ് സറണ്ടര്‍, ശമ്പള പരിഷ്‌കരണ കുടിശ്ശിക, എന്‍.പി.എസ് പിന്‍വലിക്കല്‍, മെഡിസെപ് തുടങ്ങി ജീവനക്കാരെ ബാധിക്കുന്ന വിഷയങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ആനുകൂല്യനിഷേധങ്ങള്‍ തുടര്‍ക്കഥ ആകുമ്പോള്‍ ഇടതുസംഘടനകള്‍ സ്തുതിപാടകര്‍ മാത്രമായി മാറിയിരിക്കുകയാണ്. ഇനിയും ഈ നീതി നിഷേധം കയ്യുംകെട്ടി നോക്കി നില്‍ക്കുവാന്‍ അസോസിയേഷന് കഴിയില്ല. താക്കീത് പ്രതിഷേധ പരിപാടി സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരെയുള്ള ശക്തമായ താക്കീതാണെന്നും തുടര്‍ പ്രക്ഷോഭങ്ങളുടെ തുടക്കം മാത്രം ആണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബ്രാഞ്ച് പ്രസിഡണ്ട് ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ.എസ്.ബെന്നി, സംസ്ഥാന കമ്മിറ്റി അംഗം ടി.അജിത് കുമാര്‍ ജില്ലാ വൈസ് പ്രസിഡണ്ട് സി.കെ.ജിതേഷ്, ഗ്ലോറിന്‍ സെക്വീര, ബി.സുനില്‍കുമാര്‍, പി.ജെ.ഷിജു, എം.വി.സതീഷ്, ഇ.വി.ജയന്‍, എ.സുഭാഷ്, തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എ.എന്‍.റഹ്മത്തുള്ള, ഷാനിവാസ് വാഴയില്‍, കെ.ശ്രീജിത്ത്കുമാര്‍, കെ.എ.ഷീബ, പി.നാജിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.