കാസർഗോഡ് ജില്ലാ ജയിലില്‍ പക്ഷികള്‍ക്ക് കുടിനീര്‍
Fri, 17 Mar 2023

കാസർഗോഡ് : വേനല്‍ ചൂടില്‍ വലയുന്ന പറവകള്‍ക്ക് തെളിനീര്‍ ഒരുക്കി ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയില്‍. ജയിലിന്റെ വിവിധ ഭാഗങ്ങളിലായി 15 ഓളം മണ്‍പാത്രങ്ങളിലാണ് പക്ഷികള്‍ക്ക് കുടിനീര്‍ ഒരുക്കിയത്.
ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.ധനേഷ് കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയില്‍ സൂപ്രണ്ട് കെ. വേണു അദ്ധ്യക്ഷത വഹിച്ചു. നവ കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലക്യഷണന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എൻ വി സത്യന്‍, ഹോസ്ദുര്‍ഗ്ഗ് ജില്ലാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് വി.എ.നവാസ് ബാബു, വനിതാ അസിസ്റ്റന്റ് സൂപ്രണ്ട് ടി.വി.സുമ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.