കണ്ണൂര്‍ ഭാഷാഭേദ നിഘണ്ടു പിലാത്തറയില്‍ ടി. പദ്മനാഭന്‍ നാളെ പ്രകാശനം ചെയ്യും

തിരുവനന്തപുരം: തളിപ്പറമ്പ് സര്‍ സയ്യദ് കോളെജ് ഹിന്ദി വിഭാഗം മേധാവി ഡോ.വി.ടി.വി. മോഹനന്‍, തിരൂര്‍ തുഞ്ചത്തെഴുത്തച്ചന്‍ മലയാളം സര്‍വകലാശാല അധ്യാപികയും ഭാഷാശാസ്ത്രജ്ഞയുമായ ഡോ. സ്മിത കെ. നായര്‍ എന്നിവര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കണ്ണൂര്‍ ഭാഷാഭേദ നിഘണ്ടു നാളെ വൈകുന്നേരം 5 മണിക്ക് കണ്ണൂര്‍ പിലാത്തറ സെന്റ് ജോസഫ് കോളെജില്‍ കഥാകൃത്ത് ടി. പദ്മനാഭന്‍ പ്രകാശനം ചെയ്യും.
കണ്ണൂര്‍ സര്‍വകലാശാല ഭാഷാവൈവിധ്യപഠനകേന്ദ്രം ഡയറക്ടര്‍ ഡോ.എ.എം. ശ്രീധരന്‍ പുസ്തകം ഏറ്റുവാങ്ങും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ മുഖ്യാതിഥിയാകും. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരന്‍ ആധ്യക്ഷ്യം വഹിക്കും.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രം അസി. ഡയറക്ടര്‍ ചുമതല വഹിക്കുന്ന എന്‍. ജയകൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തും. പിലാത്തറ സുഹൃദ് സംഘം, പിലാത്തറ.കോം എന്നിവ സംഘടിപ്പിക്കുന്ന പരിപാടിയില്‍ തളിപ്പറമ്പ് സര്‍ സയ്യദ് കോളെജ് പ്രിന്‍സിപ്പള്‍ ഡോ. ഇസ്മായില്‍ ഓലായിക്കര, പിലാത്തറ സെന്റ് ജോസഫ് കോളെജ് പ്രിന്‍സിപ്പള്‍ ഡോ. കെ.സി. മുരളീധരന്‍, പയ്യന്നൂര്‍ കോളെജ് മലയാളവിഭാഗം അസി. പ്രൊഫസറും എഴുത്തുകാരനുമായ ഡോ. പദ്മനാഭന്‍ കാവുമ്പായി, പുസ്തകത്തിന്റെ എഡിറ്ററും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പി.ആര്‍.ഒ യുമായ റാഫി പൂക്കോം, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രദീപ് മണ്ടൂര്‍, ഷനില്‍, ഡോ.വി.ടി.വി. മോഹനന്‍, ഡോ. സ്മിത കെ. നായര്‍ എന്നിവര്‍ സംസാരിക്കും. പി.ടി.മനോജ് സ്വാഗതവും സി. ശശി നന്ദിയും പറയും. 125 രൂപയാണ് പുസ്തകത്തിന്റെ വില. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് പ്ലാസ ജങ്ങ്ഷനിലെ പുസ്തകശാല, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം സ്റ്റാച്യു, നളന്ദ ആസ്ഥാന പുസ്തകശാല എന്നിവിടങ്ങളില്‍ പുസ്തകം ലഭിക്കും. ഫോണ്‍: 0471-2317238, 2316306.