നാടന്‍ ശീലുകളാല്‍ സദസിനെ കയ്യിലെടുത്ത് ഗോത്രപ്പെരുമ

google news
xfj

കാസർകോട് :  കാഞ്ഞങ്ങാട് മണ്ഡലം നവകേരള സദസ്സിലാണ് ചിലമ്പൊലി നാടന്‍കലാ നട്ടറിവ് പഠനകേന്ദ്രത്തിന്റെ ഗ്രോത്രപെരുമ നാടന്‍ കലാമേള നടന്നത്. വ്യത്യസ്ഥമായ നാടന്‍ പാട്ടുകള്‍ കോര്‍ത്തിണക്കി നടത്തിയ ഗ്രോത്രപെരുമ കാണികള്‍ക്ക് നവ്യാനുഭവം  പകര്‍ന്നു. പഴയകാല സിനിമാ ഗാനങ്ങളും നാടക ഗാനങ്ങളും കാണികള്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി. എ.പിഅഭിരാജ്, ശരത്ത് അത്താഴക്കുന്ന്, സായന്ത്, രഞ്ജു മുള്ളേരിയ, ജിത്തു കൊടക്കാട്, ഹരിത റോബിന്‍, ഹരിത കൊടക്കാട് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. എം.ശരത്ത്, സന്ദേശ് തട്ടുമ്മല്‍, പ്രണവ് പാലായി, രാമകൃഷ്ണന്‍ കരിച്ചേരി, റോബിന്‍ എന്നിവര്‍ താളവാദ്യങ്ങള്‍ കൈകാര്യം ചെയ്തു.

Tags