ജീവകാരുണ്യ പ്രവര്‍ത്തകര്‍ കമറുദ്ദീനെ ആദരിച്ചു
Fri, 17 Mar 2023

മലപ്പുറം : മൈലപ്പുറം കടലുണ്ടിപുഴയിലെ നൂറാടി കടവില്‍ നടന്ന അത്യാഹിതത്തില്‍ രണ്ട് കുഞ്ഞുങ്ങളുടെ ജീവന്‍ സാഹസികമായി രക്ഷിച്ച കിഴക്കേപറമ്പത്ത് കമറുദ്ദീനെ കലാകാരന്മാരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ കനി ആദരിച്ചു. കോട്ടക്കുന്നില്‍ വെച്ച് നടന്ന ചടങ്ങില്‍ കനി രക്ഷാധികാരിയും പ്രശസ്ത ഫുട്‌ബോളറുമായ സൂപ്പര്‍ സ്റ്റുഡിയോ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കനി പ്രസിഡന്റ് നൗഷാദ് മാമ്പ്ര സ്വാഗതവും മാധ്യമ പ്രവര്‍ത്തകന്‍ സൈഫുദ്ദീന്‍ റോക്കി കൊണ്ടോട്ടി നന്ദിയും പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ സബിര്‍ പി എസ് എ മൊമ്മന്റോ ക്യാഷ് അവാര്‍ഡും കൈമാറി. കനി അഡ്മിന്‍സ് ബീന ഷംസുദ്ദീന്‍ മുഖ്യ പ്രഭാഷണം നടത്തി. കനി മെമ്പര്‍മാരായ ഹാരിസ് , ജലീല്‍ വി ടി, ഷെരീഫ, ജുബീന, നിഷില്‍,മുന്ന, സബീര്‍ പൂളക്കണ്ണി, ഷംസുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.