മടിക്കൈ പഞ്ചായത്തില്‍ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം നടത്തി

google news
sssss

കാസർഗോഡ് : അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി മടിക്കൈ പഞ്ചായത്തില്‍ മുള നട്ടു ജൈവവൈവിധ്യ ദിനാചരണം നടത്തി. ഉടമ്പടികളില്‍ നിന്ന് പ്രവര്‍ത്തനങ്ങളിലേക്ക്;  ജൈവവൈവിധ്യം പുനംസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് കയര്‍ ഭൂവസ്ത്രം വിരിച്ചും മുള നട്ടും ജൈവ വൈവിധ്യദിനാചരണം നടത്തിയത്.  മടിക്കൈ പുതിയകണ്ടത്തില്‍ നടന്ന ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  

ജൈവവൈവിധ്യ പരിപാലന സമിതി നീര്‍ച്ചാലുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മടിക്കൈയുടെ പ്രധാന ജലസ്രോതസ്സുകളില്‍ ഒന്നായ മാനൂരി, എം.ജി.എന്‍.ആര്‍.ജി.എസുമായി ചേര്‍ന്ന് കയര്‍ ഭുവസ്ത്രം ധരിപ്പിച്ച് മുള വച്ച് പിടിപ്പിച്ചു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചേര്‍പേഴ്‌സണ്‍ പി.സത്യ, പഞ്ചായത്തംഗം എന്‍.ഖാദര്‍, കെ.രജിത, കെ.രാധ, അവിനീഷ്, വി.വി.ശാന്ത എന്നിവര്‍ സംസാരിച്ചു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശന്‍ സ്വാഗതം പറഞ്ഞു.

Tags