ഐ.എൻ.എൽ ആലംപാടി നാലാമത് മയാസ് മേനത്ത് സ്മാരക സ്വർണ്ണ മെഡൽ സമ്മാനിച്ചു

sdh

ആലംപാടി: ആലംപാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന വിദ്യാർത്ഥിക്ക്  ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റി നൽകി വരുന്ന മയാസ് മേനത്ത് സ്മാരക സ്വർണ്ണ മെഡൽ, കഴിഞ്ഞ വർഷം ഉന്നത വിജയം കരസ്ഥമാക്കിയ ഫാത്തിമത്ത് ജസീനക്ക് കാസറഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ സമ്മാനിച്ചു. 

ഐ.എൻ.എൽ ജില്ലാ സെക്രട്ടറി ഷാഫി സന്തോഷ് നഗർ, ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മാഹിൻ മേനത്ത്, തൗസീഫ് അഹമ്മദ്, സിദ്ധിഖ് ചെങ്കള,  കാദർ എരിയപ്പാടി, മുഹമ്മദ് മേനത്ത്, ഇഖ്ബാൽ കേളങ്കയം, ഗപ്പു ആലംപാടി, റപ്പി പി.കെ, ഹാഷിം എരിയപ്പാടി, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Share this story