പൂ മാലയാക്കി ഹാരാർപ്പണം നടത്തി മാജിക്കിലൂടെ കെ ജി ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് മജീഷ്യൻ മലയിൽ ഹംസ

vdfgdd

മലപ്പുറം : ഉമ്മത്തൂർ എ എം യു പി സ്കൂൾ കെ ജി ഫെസ്റ്റ് ഉദ്ഘാടന വേദിയിൽ ആണ് മജീഷ്യൻ മലയിൽ ഹംസ സ്കൂൾ മാനേജറും ,ഹെഡ് മാസ്റ്ററും ആയ തറയിൽ അൻവർ മാഷിനെ മാജിക്കിലൂടെ പൂവ് മാലയാക്കി ഹാരാർപ്പണം നടത്തി  ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ എ കെ സാബിറ ടീച്ചർ അധ്യക്ഷത വഹിച്ചു. പി ഖദീജ ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു.വാർഡ് മെമ്പർ മുഹമ്മദലി മങ്കരതൊടി മുഖ്യ പ്രഭാഷണം നടത്തി . ആശംസകൾ അർപ്പിച്ച് കൊണ്ട് ഹെഡ് മാസ്റ്റർ തറയിൽ അൻവർ മാസ്റ്റർ , എം ടി എ വൈസ് പ്രസിഡന്റ് എം ജമീല,  കെ ജി കമ്മിറ്റി അംഗങ്ങളായ ഷീജ വിൽസൺ, സി പാത്തുമ്മു, ടി സാമിന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. നന്ദി അർപ്പിച്ച് കൊണ്ട് പി റസീന ടീച്ചർ സംസാരിച്ചു.

Share this story