ഹരിത കേരളം പച്ചത്തുരുത്തില്‍ മാലിന്യ നിക്ഷേപം;പിഴ ഈടാക്കി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട : ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ആറ്റരികം പച്ചത്തുരുത്തില്‍ മാലിന്യം നിക്ഷേപിച്ച രണ്ടുപേരില്‍ നിന്നും ഗ്രാമപഞ്ചായത്ത് 20,000 രൂപ പിഴ ഈടാക്കി.നവകേരളം കര്‍മപദ്ധതി ജില്ലാ കോ- ഓര്‍ഡിനേറ്ററും റിസോഴ്സ് പേഴ്സണല്‍മാരും ചേര്‍ന്ന് പച്ചത്തുരുത്ത് സന്ദര്‍ശിച്ച അവസരത്തില്‍ മാലിന്യ നിക്ഷേപം ശ്രദ്ധയില്‍പ്പെട്ടിരുന്നു. പഞ്ചായത്ത് സെക്രട്ടറിയും ഉദ്യോഗസ്ഥരും ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍മാരും ചേര്‍ന്ന് മാലിന്യ നിക്ഷേപം പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തുകയും നോട്ടീസ് നല്‍കി പിഴ ഈടാക്കുകയും ചെയ്തു.
പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുകയും, അലക്ഷ്യമായി വലിച്ചെറിയുകയും, ത്തിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയും, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുകയും, വില്‍പന നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെയും ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും.