മുട്ടക്കോഴി വിതരണം നടന്നു
Nov 18, 2023, 19:39 IST

പനമരം - പനമരം ഗ്രാമപഞ്ചായത്തില്‍ മുട്ടക്കോഴി വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. കോഴിമുട്ടയുടെ സ്വയം പര്യാപ്തത നേടുക, കുട്ടികളിലും മുതിരന്നവരിലുമുള്ള പോഷകാഹാരക്കുറവ് പരിഹരിക്കുക,
ഗുണമേന്മയുള്ളതും വിഷ രഹിതവുമായ മുട്ട ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുക, സ്വയം തൊഴിലും നിത്യ വരുമാനവും വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വാര്‍ഡ് മെമ്പര്‍ ശാന്ത, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ ജയ്‌സന്‍, ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.