ഇ.നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു
May 26, 2023, 20:40 IST

കാസർഗോഡ് : പുറത്തേകൈ കമലാ നെഹ്‌റു വായനശാലയുടെ പ്രസിഡണ്ട് ആയി ദീർഘകാലം പ്രവർത്തിച്ചിരുന്ന അന്തരിച്ച ഇ.നാരായണന്റെ അനുസ്മരണയോഗം ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ: പി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കമലാ നെഹ്‌റു വായനശാലയിൽ നടന്ന ചടങ്ങിൽ മേഖലാ സമിതി കൺവീനർ ടി. വി.സജീവൻ, കെ.എം.ശ്രീധരൻ, വാർഡ് കൗൺസിലർ എം.ഭരതൻ, കെ.കെ. കൃഷ്ണൻ, എ.ഗംഗാധരൻ എന്നിവർ സംസാരിച്ചു. കെ.പി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.സതീശൻ സ്വാഗതവും ആദർശ് നന്ദിയും പറഞ്ഞു.