കോട്ടായിയില്‍ ഭിന്നശേഷി കലാമേള ഒപ്പം 2024
പാലക്കാട് : കോട്ടായി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ മാനസികോല്ലാസത്തിനായി ഭിന്നശേഷി കലാമേള 'ഒപ്പം' 2024 സംഘടിപ്പിച്ചു. പഞ്ചായത്ത് ജനകീയസൂത്രണത്തിന്റെ ഭാഗമായി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വിഭാവനം ചെയ്ത പദ്ധതിയാണ് ഒപ്പം 2024 കലാമേള. പരിപാടിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. പങ്കെടുത്തവര്‍ക്ക് സമ്മാനദാനം നടത്തി.
tRootC1469263">കോട്ടായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ആര്‍ അനിത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കുഞ്ഞിലക്ഷ്മി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധ മോഹനന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. വിനിത, വാര്‍ഡ് അംഗങ്ങളായ ലക്ഷ്മിക്കുട്ടി, രജിത, അംബിക, ഗീത, അനിത, സെക്രട്ടറി ഇ.വി ഗിരീഷ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പ്രമീള, അങ്കണവാടി ലീഡര്‍ പത്മാവതി, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
.jpg)


