ജില്ലാ കളക്ടര്‍ എ. ഗീതയ്ക്ക് യാത്രയയപ്പ് നല്‍കി

dsg

വയനാട് :  കോഴിക്കോട് ജില്ലാ കളക്ടറായി സ്ഥലം മാറി പോകുന്ന കളക്ടര്‍ എ. ഗീതയ്ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം യാത്രയയപ്പ് നല്‍കി. ആസൂത്രണ ഭവന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷനായി. ട്രൈബല്‍ മേഖലയുടെ പുരോഗതിക്കായി ഇനിയും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആഗ്രഹി ച്ചിരുന്നതായി കളക്ടര്‍ പറഞ്ഞു. 

ആസൂത്രണം ചെയ്ത പദ്ധതികളില്‍ നിന്നും പാതിവഴിയില്‍ പിരിഞ്ഞു പോകേണ്ടി വരുന്നതില്‍ പ്രയാസമുണ്ട്. സേവന കാലയളവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ പിന്തുണച്ച ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും പൊതുജനങ്ങളോടുമുളള സ്‌നേഹവും നന്ദിയും അറിയിക്കുന്നുവെന്നും കളക്ടര്‍ എ. ഗീത പറഞ്ഞു. ആസൂത്രണ സമിതിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും കളക്ടര്‍ ഏറ്റുവാങ്ങി.  ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ.എന്‍ പ്രഭാകരന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഡി.ടി.പി.സി സംഘടിപ്പിച്ച യാത്രയയപ്പ് യോഗം കല്‍പ്പറ്റ ഓഷ്യന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ചടങ്ങില്‍ എ.ഡി.എം എന്‍.ഐ ഷാജു, വൈത്തിരി ഗ്രാമപഞ്ചായത്ത് എം.വി വിജേഷ്, നിര്‍വ്വാഹക സമിതി അംഗങ്ങളായ വിജയന്‍ ചെറുകര, പി.വി സഹദേവന്‍,  ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.സലീം, ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ് എന്നിവര്‍ സംസാരിച്ചു.

Share this story