ഭർതൃസഹോദരി ആത്മഹത്യ ചെയ്ത കേസിൽ 50-കാരിയെ മൂന്നുവർഷം കഠിനതടവിന് ശിക്ഷിച്ചു

court
court

കാസർകോട് : ഭർതൃസഹോദരി ആത്മഹത്യ ചെയ്ത കേസിൽ 50-കാരിയെ മൂന്നുവർഷം കഠിനതടവും 50,000 രൂപ പിഴയുമടക്കാൻ ശിക്ഷിച്ചു.2017 ജനുവരിയിൽ കുറ്റിക്കോൽ ബല്ലയിൽ യുവതി ആത്മഹത്യചെയ്ത കേസിൽ പ്രതിയായ പി.ഗിരിജയെയാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.മനോജ്‌കുമാറാണ് ശിക്ഷിച്ചത്.ഹൊസ്ദുർഗ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എസ്.ഐ.യായിരുന്ന എ.സന്തോഷ്‌കുമാറാണ്.പ്രോസിക്യൂഷന് വേണ്ടി പി.രാഘവനും ഇ.ലോഹിതാക്ഷനും ഹാജരായിരുന്നു

tRootC1469263">

Tags