പതിനേഴുകാരനായ അനുജന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ ജ്യേഷ്ഠന് പിഴ ചുമത്തി കോടതി

google news
court

തൃശ്ശൂര്‍ : പതിനേഴുകാരനായ അനുജന് ബൈക്ക് ഓടിക്കാന്‍ നല്‍കിയ ജ്യേഷ്ഠന് പിഴ ചുമത്തി കോടതി.തലപ്പിള്ളി അഗതിയൂര്‍ മടത്തിപ്പറമ്പില്‍ അതുല്‍കൃഷ്ണയ്ക്കാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 30,250 രൂപ പിഴ ചുമത്തിയത്.  പിഴ അടച്ചില്ലെങ്കില്‍ ഒരുമാസത്തെ തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.2022 ഫെബ്രുവരി 18-ന് മങ്കട പോലീസ് രജിസ്റ്റര്‍ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി.

അനുജന്‍, ജ്യേഷ്ഠന്റെ ബൈക്കുമെടുത്ത് പെരിന്തല്‍മണ്ണ-കോഴിക്കോട് റോഡില്‍ സുഹൃത്തിനൊപ്പം മറ്റൊരുബൈക്കിലെ സുഹൃത്തുക്കളെയുംകൂട്ടി കറങ്ങുകയായിരുന്നു. ഇതിനിടെ ഇരു ബൈക്കുകളും റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചു. ഇരു ബൈക്കുകളിലുമുള്ള നാലുപേര്‍ക്കും വീണ് പരിക്കേറ്റു.

Tags