തീരദേശവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി തീര സദസ്സ്

google news
sss


കാസർഗോഡ് : കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മത്സ്യതൊഴിലാളികള്‍ നല്‍കിയത് 217 അപേക്ഷകളാണ്. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 82 അപേക്ഷകള്‍ ലഭിച്ചു. കൂടുതല്‍ അപേക്ഷകളും കഴിഞ്ഞ രണ്ടു മൂന്നു മാസമായി പരിശോധിച്ചുവരികയാണ്. വലിയ കഠിനാധ്വാനമാണ് വകുപ്പ് ചെയ്തത്. വിദ്യാഭ്യാസ ആനുകൂല്യവുമായി 14, പുനര്‍ഗേഹം പദ്ധതിയുമായി 54, കാലവര്‍ഷക്കെടുതിയിലെ ജോലി നഷ്ടപരിഹാരം 8, തുടങ്ങിയ 82 അപേക്ഷകളും പരിശോധിച്ചു പരിഹാരം കാണും. തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ട് സഹായം 38. വേഗത്തില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. സഹകരണ സംഘങ്ങളുടെ വായ്പയുമായി ബന്ധപ്പെട്ട് 10 അപേക്ഷകളാണ് ഉള്ളത്.

മത്സ്യ ഫെഡ് ആണ് അത് കൈകാര്യം ചെയ്യുന്നത്. ഓരോ സംഘങ്ങളുടെയും കഴിവനുസരിച്ച് ഇളവ് നല്‍കും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഏഴു പരാതികളാണ് ഉള്ളത്. പട്ടയവുമായി ബന്ധപ്പെട്ട പരിഹാരനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് ഏല്‍പ്പിച്ചിട്ടുണ്ട്. സഹകരണ വകുപ്പുമായി ബന്ധപ്പെട്ട് 31 അപേക്ഷകളാണ് ലഭിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 31 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ കാഞ്ഞങ്ങാട് നഗരസഭ 20, അജാനൂര്‍ പഞ്ചായത്ത് 9, ഉദുമ 2. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട 13 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. പരിഹാരത്തിനായി ത്രിതല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ആറുമാസത്തിനകം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു. 

തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മുഖ്യാതിഥിയായി. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കെ.ഇന്‍ബശേഖര്‍, സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട്നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ, നഗരസഭാ കൗണ്‍സിലര്‍മാര്‍മാരായ കെ.കെ.ജാഫര്‍, കെ.ബാബു, ഫൗസിയാ ഷെരീഫ്, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ എന്‍.എസ്.ശ്രീലു, മത്സ്യഫെഡ് ചെയര്‍മാന്‍ ടി.മനോഹരന്‍, മത്സ്യ ബോര്‍ഡ് ചെയര്‍മാന്‍ ബഷീര്‍ കൂട്ടായി, വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, മുന്‍ നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍, കാറ്റാടി കുമാരന്‍, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ പി.വി.സതീശന്‍, തഹസില്‍ദാര്‍ എന്‍.മണിരാജ്, കെ.രവീന്ദ്രന്‍, വകുപ്പ് മേധാവികള്‍, അജാനൂര്‍ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags