മികവിന്റെ ഉത്സവമായി ചിത്താരി ഗവ. എൽ പി സ്‌കൂളിലെ പഠനോത്സവം

vcvc

കാഞ്ഞങ്ങാട്: ചിത്താരി സൗത്ത്  ജി എൽ പി എസ്  പഠനോത്സവം മികവുകളുടെ പ്രദർശനവും അവതരണവും കൊണ്ട് മികവുത്സവമായി മാറി. അജാനൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ഉമ്മർ പഠനോത്സവം ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയർമാൻ അൻവർഹസൻ , പിടിഎ വൈസ് പ്രസിഡണ്ട്  കെ. സുബൈർ , വികസന സമിതി വൈസ് ചെയർമാൻ മുഹമ്മദ് കുഞ്ഞി  കെ.സി, ഹാറൂൺ ചിത്താരി , കരുണാകരൻ മാസ്റ്റർ, കല്യാണി ടീച്ചർ , സരിത ടീച്ചർ , ലിസി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു . പി.ടി.എ പ്രസിഡണ്ട് എം .കെ സുബൈർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രഥമാധ്യാപകൻ ദിവാകരൻ മാസ്റ്റർ സ്വാഗതവും പുഷ്പലത ടീച്ചർ നന്ദിയും രേഖപ്പെടുത്തി.

Share this story