ചിറക് – 2023 വനിതാ ദിനാഘോഷം

cvdcb

മലപ്പുറം: നഗരസഭ കുടുംബശ്രീ ജി.ആർ.സിയുടെ കീഴിൽ വനിതാദിനത്തോടനുബന്ധിച്ച് ചിറക് - 2023 - പറക്കാം മുന്നേറാം എന്ന പേരിൽ മലപ്പുറം ടൗൺഹാളിൽ വെച്ച് വിവിധ വനിതാദിനാഘോഷ  പരിപാടികൾ നടന്നു. മെമ്പർ സെക്രട്ടറി അബ്ദുൽ ഹമീദ് സ്വാഗതം പറഞ്ഞു.  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയുമ്മ ശെരീഫ് അധ്യക്ഷത വഹിച്ച .ചടങ്ങില്‍ ഉദ്ഘാടനം നഗരസഭാ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം നർത്തകിയും കവയിത്രിയുമായ നീന ശബരീഷ് നിർവ്വഹിച്ചു. കരകൗശല വസ്തുക്കൾ, ചിത്രപ്രദർശനം എന്നിവയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൺ ഫൗസിയ കുഞ്ഞിപ്പു  നിർവഹിച്ചു. കുടുംബശ്രീ മിഷൻ കോഡിനേറ്റർ ജാഫർ കെ.കക്കൂത്ത് മുഖ്യാഥിതിയായി. കുടുംബശ്രീ മിഷൻ ഡി.പി.എം റൂബി രാജ് വിഷയാവതരണം നടത്തി. നഗരസഭയിൽ വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച 25-ഓളം സ്ത്രീകളെ ആദരിച്ചു. 

സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ സക്കീർ ഹുസൈൻ. പി കെ അബ്ദുൽ ഹക്കീം , സി.പി ആയിശാബി , പ്രതിപക്ഷ നേതാവ് ഒ.സഹദേവൻ കൗൺസിലർമാരായ വിജയലക്ഷ്മി ടീച്ചർ, കെ.കെ ആയിശാബി, വി  രത്നം, സി.ഡി.എസ് ചെയർപേഴ്സൺമാരായ അനുജ ദേവി വി എ , ജുമൈല ടി.ടി, വൈസ് ചെയർപേഴ്സൺമാരായ നുസ്റത്ത് എന്‍,  ഷംല റിയാസ്, ഹെൽത്ത് സൂപ്രവൈസർ ബാലസുബ്രമണ്യ,   കമ്മ്യൂണിറ്റി കൗൺസിലർ നൗഷിദ ഒ.കെ എന്നിവർ സംസാരിച്ചു. സി.ഡി.എസ് മെമ്പർമാരായ   മായാ കെ.പി, സുജാത സി, പ്രഭ സി, ജമീല വികെ, വിനീത ഇ, സാബിറ പി, സാബിറ പി.കെ, ഷീന പി  കുടുബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, പേള്‍സ് ബഡ്സ് സ്കൂള്‍ കുട്ടികളുടെ  കലാപരിപാടികള്‍,  കരകൗശല വസ്തുക്കളുടെ പ്രദർശനം, ചിത്ര പ്രദർശനം, എം. ഇ സംരഭങ്ളുടെ വിൽപന  എന്നിവ നടന്നു.   സി.ഡി എസ് ഭരണ സമിതി അംഗങ്ങൾ, എഡിഎസ്മാർ, അയൽകൂട്ട അംഗങ്ങൾ അക്കൗണ്ടന്റുമാർ തുടങ്ങി 400  ഓളം ആളുകൾ പങ്കെടുത്തു. വ്യത്യസ്ത കഴിവുകളുള്ള സ്ത്രീകൾക്ക് ഒരു വേദി ഒരുക്കാൻ ഈ പ്രോഗ്രാമിന് സാധിച്ചു.

Share this story