സെന്‍ട്രല്‍ ബാങ്ക് ജീവനക്കാര്‍ ധര്‍ണ്ണ നടത്തി
Fri, 17 Mar 2023

മലപ്പുറം: സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മാനേജ്‌മെന്റ് അനുവര്‍ത്തിച്ചുവരുന്ന തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 24ന് നടക്കുന്ന സൂചനാ പണിമുടക്കിന്റെ ഭാഗമായി ജില്ലാ ആസ്ഥാനങ്ങളില്‍ ജീവനക്കാര്‍ പ്രകടനം നടത്തി.
ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ (എ.ഐ.ബി.ഇ.എ) നേതൃത്വത്തില്‍ മലപ്പുറത്ത് നടത്തിയ പ്രകടനത്തിന് കെപിഎം ഹനീഫ, സി.ആര്‍.ശ്രീലസിത് ,വി വി. ജയകുമാര്‍, രഞ്ജിനി, ബി കെ പ്രദീപ്, മുരളികൃഷ്ണന്‍, വി.അനില്‍കുമാര്‍, ടി.ജി.വിവേക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.