കരുതലും കൈത്താങ്ങും': പെരിന്തൽമണ്ണ താലൂക്ക് അദാലത്തിൽ പരിഗണിച്ചത് 799 പരാതികൾ

google news
ghk

മലപ്പുറം : സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടികളുടെ ഭാഗമായി പെരിന്തൽമണ്ണ താലൂക്കിൽ സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' അദാലത്തിൽ പരിഗണിച്ചത് 799 പരാതികൾ. മന്ത്രിമാരായ വി. അബ്ദുറഹിമാൻ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലാണ് അങ്ങാടിപ്പുറം കല്യാണി കല്യാണ മണ്ഡപത്തിൽ വെച്ച് അദാലത്ത് നടന്നത്. 477 പരാതികളാണ് അദാലത്തിലേക്കായി നേരത്തെ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 80 പരാതികളിൽ ഉടൻതന്നെ തീർപ്പാക്കി. ഇന്നലെ പുതുതായി 324 പരാതികളും ലഭിച്ചു. ഇതിൽ 21 പരാതികളും തീർപ്പാക്കി. ശേഷിക്കുന്ന പരാതികളിൽ രണ്ടാഴ്ചക്കുള്ളിൽ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രിമാർ നിർദേശം നൽകിയിട്ടുണ്ട്.

അദാലത്തിൽ മഞ്ഞളാംകുഴി അലി എം എൽ എ അധ്യക്ഷത വഹിച്ചു. നജീബ് കാന്തപുരം എം എൽ എ, ജില്ലാ വികസന കമ്മീഷണർ രാജീവ് കുമാർ ചൗധരി, അസിസ്റ്റന്റ് കളക്ടർ കെ. മീര, പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ്, എ.ഡി.എം എൻ.എം മെഹറലി, പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി ഷാജി, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
 

Tags