തൃക്കരിപ്പൂരില്‍ പ്രചാരണ വാഹനം പര്യടനം തുടങ്ങി
Nov 17, 2023, 17:42 IST

കാസർഗോഡ് : നവകേരള സദസ്സിന്റെ ഭാഗമായുള്ള എല്‍.ഇ.ഡി. വീഡിയോ സജീകരിച്ച പ്രചാരണ വാഹനം തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ പര്യടനം തുടങ്ങി. എം. രാജഗോപാലന്‍ എം.എല്‍.എ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. കാലിക്കടവ് മൈതാന പരിസരത്ത് നടന്ന ചടങ്ങില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, മെമ്പര്‍മാര്‍ ,എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.