ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ വനിതാ ആനുവല്‍ കണ്‍വെന്‍ഷന്‍

fuytdxfgg

കല്‍പ്പറ്റ : ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, വയനാട് വനിതാ കമ്മിറ്റിയുടെ വനിതാ ആനുവല്‍ കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ പി ഡബ്ല്യുഡി റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്നു. എ എം എ ഐ വനിതാ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഡോ. സൗമ്യ രജീഷ് അധ്യക്ഷത വഹിച്ച ചടങ്ങ്, വയനാട് ഡിഎംഒ (ഭാരതീയ ചികിത്സാ വകുപ്പ് ) ഡോ. പ്രീത മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ഡോ. ലിഷിത സുജിത്, ഡോ. സജിത സുരേന്ദ്രന്‍ എന്നിവര്‍ യഥാക്രമം സംസ്ഥാന, ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ചടങ്ങില്‍ ഡോ. ഭവാനി,ഡോ. മുഹമ്മദ് റാസി, ഡോ. സുധീര്‍,ഡോ. ഇന്ദു കിഷോര്‍ തുടങ്ങിയവര്‍ സംസാരിച്ചു.. ഡോ. ഫാത്തിമത് സുഹറ നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി ഡോ. അപര്‍ണ പദ്മനാഭന്‍ ( ചെയര്‍പേഴ്‌സണ്‍ ), ഡോ. ഫാത്തിമത് സുഹറ (കണ്‍വീനര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

Share this story