പ്രണയം നടിച്ച് പത്താംക്ലാസുകാരിയിൽ നിന്നും പണവും സ്വർണവും തട്ടി; പ്രതി അറസ്റ്റിൽ

arrest1


കൊച്ചി: പ്രണയം നടിച്ച് പത്താംക്ലാസുകാരിയെ വശത്താക്കി നാല് ലക്ഷത്തോളം രൂപയും സ്വർണവും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. കണ്ണൂർ നീർച്ചാൽ ജുമാ മസ്ജിദിന് സമീപമുള്ള മുഹമ്മദ് അജ്മലാണ് (25) പോലീസ് അറസ്റ്റ് ചെയ്തത്. മത്സ്യവ്യാപാരിയായ പിതാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം പെൺകുട്ടി ഇയാൾക്ക് നൽകുകയായിരുന്നു. പണത്തിൽ കുറവുകണ്ട് പിതാവ് പെൺകുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെട്ട അജ്മൽ വിവാഹ വാഗ്ദാനം നൽകുകയായിരുന്നു. പിന്നീട് വിവാഹത്തിൽ നിന്നും പിന്മാറുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പനങ്ങാട് എസ്.ഐ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അജ്മലിനെ കണ്ണൂരിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
 

Share this story