അനുരാഗ് എഞ്ചിനിയറിംഗ് വർക്സ് മികച്ച ഷോർട്ട് മൂവി :അഞ്ചാമത് കാസർകോട് ഇൻ്റർനാഷണൽ ഫിലിംഫെസ്റ്റ് സമാപിച്ചു

google news
hgfgfgflg

കാസർകോട്:  കാസർകോട് മുൻസിപ്പൽ കോൺഫ്രൻസ് ഹാളിൽ കാസർകോടിനൊരിടം കൂട്ടായ്മ സംഘടിപ്പിച്ച അഞ്ചാമത് കാസർകോട് ഇൻ്റർനാഷണൽ ഫിലിംഫെസ്റ്റ് സമാപിച്ചു. അനുരാഗ് എഞ്ചിനിയറിംഗ് വർക്സ് മികച്ച ഷോർട്ട് ഫിലിമായി തെരെഞ്ഞെടുത്തു. ' ആന്തം ഫോർ കശ്മീർ ' രണ്ടാമത്തെ ചിത്രമായും ' വ്യാധി ' മൂന്നാമത്തെ ചിത്രവുമായി. സംസ്ഥാന അവാർഡ് ജേതാക്കളായ സംവിധായകർ ജിയോ ബേബി, ശരീഫ് ഈസ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. രണ്ടാമത്തെ ദിവസമായ ഞായറാഴ്ച എവരിതിങ് സിനിമ, ടോറി ആൻഡ് ലോകിത എന്നീ സിനിമകളും ഷോർട്ട് മൂവി വിഭാഗത്തിൽ തെരഞ്ഞെടുത്ത 10 ചിത്രങ്ങളും പ്രദർശിപ്പിച്ചു.

സമാപന സെഷനിൽ വിവിധ കാറ്റഗറികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. മികച്ച സംവിധായകൻ കിരൺ ജോസി (  അനുരാഗ് എഞ്ചിനിയറിംഗ് വർക്സ് ), മികച്ച സ്ക്രിപ്റ്റ് അഞ്ജിത വിപി (വ്യാധി), മികച്ച സിനിമോട്ടഗ്രഫി ദ്രോണ ആൻ്റണി, സഞ്ജയ് രാജഗോപാൽ (അനന്തരം), മികച്ച നടൻ വിനീത് വാസുദേവ് (അനുരാഗ് എഞ്ചിനിയറിംഗ് വർക്സ്), മികച്ച നടി അഖില ഭാർഗവൻ (അനുരാഗ് എഞ്ചിനിയറിംഗ് വർക്സ്) എന്നിവർ നേടി. ജിയോ ബേബി, ശരീഫ് ഈസ, വിമൽകുമാർ, അജ്മൽ, വാസിൽ, സുബിൻ, അഹ്റാസ് അബൂബക്കർ, ശ്രുതി പണ്ഡിറ്റ് സംസാരിച്ചു.

Tags