നിലമ്പൂര്‍ ബ്ലോക്കില്‍ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ പഠനമുറിക്ക് 20 ലക്ഷം രൂപ കൂടി അനുവദിച്ചു

hzh

മലപ്പുറം :  നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുളള പഠനമുറി പദ്ധതി രണ്ടാംഘട്ടത്തിന്റെ ഭാഗമായി 10 വിദ്യാര്‍ത്ഥികള്‍ക്കായി 20 ലക്ഷം രൂപ കൂടി അനുവദിച്ചു. ഗുണഭോക്ത്യ സംഗമവും 3 ലക്ഷം രൂപയുടെ ആദ്യ ഗഡു വിതരണ ഉദ്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി ടീച്ചര്‍ നിര്‍വഹിച്ചു. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ആദ്യ ഘട്ടത്തില്‍ 29 പേര്‍ക്ക് 58 ലക്ഷം രൂപ അനുവദിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ സുരേഷ് സംസാരിച്ചു. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പ്രഫുല്‍ദാസ് ജി പദ്ധതി വിശദീകരണം നടത്തി.

Share this story